¡Sorpréndeme!

ഓസ്കര്‍ നേടിയ നടി മുംബൈയിലൂടെ അലഞ്ഞ് നടന്നത് ആരും അറിഞ്ഞില്ല | filmibeat Malayalam

2017-11-10 546 Dailymotion

Halle Berry Visits India
അംഗരക്ഷകരുടെ പിന്‍ബലമില്ലാതെ ഇക്കാലത്ത് ഒരു പ്രമുഖ നടി തെരുവിലൂടെ നടക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവുകളിലൂടെ ഒരു നടി ഒറ്റക്ക് അലഞ്ഞു നടന്നു. ഏതെങ്കിലും ബോളിവുഡ് നടിയായിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഓസ്കര്‍ സ്വന്തമാക്കിയ നടി ഹെയില്‍ ബെറിയാണ് മുംബൈ നഗരം ഒറ്റക്ക് ചുറ്റിനടന്ന് കണ്ടത്. . നടി ഒറ്റയ്ക്ക് നടക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും വിവരം അറിഞ്ഞത്. 2001 ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന സിനിമയിലൂടെയായിരുന്നു ഹേല്‍ മരിയ ബെറിയ്ക്ക് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയിരുന്നത്. മാത്രമല്ല ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചും ഹേല്‍ ലോകശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും സൂര്യോദയത്തിന്റെ ചിത്രവും തെരുവിലൂടെ നടക്കുന്ന ചിത്രവുമാണ് ഹേല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.